ആനക്കല്ല് വില്ലണിയിലെ ഫാമിൽ പക്ഷിപ്പനി ; വ്യാപന സാധ്യതയില്ല; ആശങ്ക വേണ്ട
കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ കോഴി ഫാമിൽ പക്ഷിപ്പനി (എച്ച്5 എൻ1) സ്‌ഥിരീകരിച്ചെങ്കിലും രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ഫാമിലെയും പരിസരത്തെയും കോഴികളെയും പക്ഷികളെയും കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തും. 2500 മു തൽ 3000 കോഴികൾ വരെയുള്ള ഫാമിലാണു പക്ഷിപ്പനി സ്ഥിരി കരിച്ചത്.
രോഗം സ്ഥിരീകരിച്ച കാഞ്ഞി രപ്പള്ളി പഞ്ചായത്ത് നാലാം വാർഡിലെ ഫാമിലെ കോഴികളെയും സമീപ വീടുകളിലായി വളർത്തുന്ന പക്ഷികളും കോഴികളും അടക്കം 34 പക്ഷികളെയും സമീപ പ്രദേശമായ തിടനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലെ 19 പക്ഷികളെയും കള്ളിങ്ങിനു വിധേയമാക്കും. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്തുകൾ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് റാപ്പിഡ് റെസ്പോൺസ് ടീം കള്ളിങ് നടത്തുക.
ദേശാടനപ്പക്ഷികൾ കൂടുതലായി വരാറുള്ള, താറാവു കൃഷി വ്യാപകമായ പടിഞ്ഞാറൻ മേഖകളിലാണു പക്ഷിപ്പനി കൂടുതലായി കണ്ടെത്തിയിരുന്നത്. ജില്ലയു ടെ കിഴക്കൻ മേഖലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പ്രദേശങ്ങളിൽ ഇതുവരെ പക്ഷിപ്പനി ഉണ്ടായിട്ടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിൽ 20 ദിവസം പ്രായമായ കോഴികളിലാണു രോഗം കണ്ടെത്തിയത്. തമിഴ്‌നാട് നാമക്കൽ ഉൾപ്പെടെയുള്ള പ്രദേശ ങ്ങളിൽ നിന്നാണ് കോഴികളെ എത്തിക്കുന്നത്. ഈ പ്രദേശത്തു നിന്നു രോഗം പിടിപെട്ട് എത്തിച്ച കോഴിയിൽ നിന്നാകാം വ്യാപനം ഉണ്ടായതെന്നു കരുതുന്നു.
