KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മിസ് സെന്റ് ആന്റണീസ് മത്സരം സംഘടിപ്പിച്ചു.

പെരുവന്താനം: സെന്റ് ആന്റണീസ് കോളേജിലെ ഫിലിം ആൻഡ് കൾച്ചറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ദേശിയ ബാലിക ദിനത്തോടനുബന്ധിച്ച് മിസ് സെന്റ് ആന്റണീസ് മത്സരം സംഘടിപ്പിച്ചു. നാലു റൗണ്ടുകളിലായി സംഘടിപ്പിച്ച മത്സരത്തിൽ നാല്പതിലേറെ മത്സരാർഥികൾ പങ്കെടുത്തു.

മത്സരാർഥികളുടെ ആകർഷകമായ സ്വയം പരിചയപ്പെടുത്തലോടുകൂടി ആരംഭിച്ച ആദ്യ റൗണ്ടിനെ തുടർന്ന്, ടാലന്റ് റൗണ്ട്, ചോദ്യോത്തര റൗണ്ട് തുടർന്ന് ഫൈനൽ റൗണ്ടും അരങ്ങേറി. മത്സരാർഥികളുടെ ആത്മവിശ്വാസം, മനോഭാവം, വ്യക്തിത്വം, സ്റ്റൈൽ തുടങ്ങിയവ മാനദണ്ഡങ്ങൾ ആയിരുന്നു. വിദ്യാർഥികളുടെ കാഴ്ചപ്പാടുകൾ വിപുലീകരിക്കുന്ന ആത്മവിശ്വാസം വർധിപ്പിച്ച് മാതൃക ജൻസി കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, കൺവീനർ ആഷിൻ ജോസ്, ജോയിന്റ് കൺവീനർമാരായ മെർലിൻ എം. മരിയ ജോസഫ് തുടങ്ങിയവർ വ്യക്തമാക്കി. ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ക്യാഷ് പ്രൈസും നൽകി.

error: Content is protected !!