കാഞ്ഞിരപ്പള്ളിക്ക് മഹാഭാഗ്യം.. പുതുവത്സര ബമ്പർ 20 കോടി കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്..! ഭാഗ്യവാനെ തിരയുന്നു..
കാഞ്ഞിരപ്പള്ളി: ക്രിസ്‌മസ്- കാഞ്ഞിരപ്പള്ളി: ക്രിസ്‌മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനമായ 20 കോടി കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്.ബമ്പർ ഒന്നാം സമ്മാനമായ 20 കോടി കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്. കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശി സുദ്ദിക്ക് (സിദ്ദിഖ് ) വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത് ഉള്ള ന്യൂ ലക്കി സെന്ററിൽ വിറ്റ XC 138455 ടിക്കറ്റാണ് സമ്മാനാർഹമായിരിക്കുന്നത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിൽ നടന്നത്.
ടിക്കറ്റ് കാഞ്ഞിരപ്പള്ളിയിൽ വിറ്റതാണെങ്കിലും സമ്മാനം അടിച്ച ഭാഗ്യവാൻ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
