KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിച്ചു

വഞ്ചിമല: എലിക്കുളം പഞ്ചായത്ത് ഏഴാം വാർഡിലെ പ്ലാന്തറയിൽ ജീർണാവസ്ഥയിലായ ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിച്ചു. 1987-ൽ കോൺഗ്രസ് വാർഡ് കമ്മിറ്റി നിർമിച്ചതായിരുന്നു ഇത്. പഞ്ചായത്തംഗം വി.ഐ.അബ്ദുൽ കരീമിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.

വഞ്ചിമല പള്ളി വികാരി ഫാ.തോമസ് നിരപ്പേൽ, പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, വി.ഐ.അബ്ദുൽകരീം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ജെ.തോമസ് പാലക്കുഴ, മദർ സുപ്പീരിയർ ജ്യോതി, ഗീതാ രാജു, ജോഷി കെ.ആന്റണി, ആൻസി ജെയിംസ്, മറിയമ്മ തച്ചിലേടത്ത്, ജിബിൻ ശൗര്യാംകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബെന്നി വേഴമ്പശ്ശേരി, ബിബിൻ മറ്റപ്പള്ളി, സിബി പുളിക്കൽ, ജോണി ഒറ്റപ്ലാക്കൽ, മനോജ് നെല്ലാംതടം, സാബു വഞ്ചിമല, ഷാർജ ബെന്നി, സെബാസ്റ്റിയൻ കടപ്ലാക്കൽ എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!