എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ 66-ാമത് വാർഷികാഘോഷങ്ങൾ വർണ്ണാഭമായി.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ 66-ാമത് വാർഷികാഘോഷം CELESTRA2K 26 ജനുവരി 23, 24.തീയതികളിൽ സമുചിതമായി ആഘോഷിച്ചു. വാർഷികാഘോഷത്തിൽ സ്കൂൾ മാനേജർ ഫാദർ പീറ്റർ മുള്ളൂപ്പറമ്പിൽ എസ്. ജെ. അദ്ധ്യക്ഷത വഹിച്ചു. കേരള ജസ്യൂട്ട് പ്രൊവിൻഷ്യാൾ ഫാ.ഹെൻട്രി പട്ടരുമഠത്തിൽ എസ്.ജെ. ഭദ്രദീപം കൊളുത്തി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കേരള ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായിരുന്നു.
കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. തോമസ്സ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി ജിബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനമ്മാക്കൽ, വാർഡ് മെമ്പർ ജോൺ മാത്യു മുണ്ടാമ്പള്ളി, എഫ്.എസ്.എ പ്രസിഡന്റ് റ്റോമി കരിപ്പാപ്പറമ്പിൽ, പി.റ്റി എ.എസിഡന്റ് ജോജി ജോസഫ്, എം.പി.റ്റി.എ. പ്രസിഡന്റ് ജിൻസി ഫിലിപ്പ്, തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.
സ്കൂൾ പ്രിൻസിപ്പാൾ ഫാ. അഗസ്റ്റ്യൻ പീടികമല എസ്.ജെ. ഡയമണ്ട് , പേൾ എന്നിവരെ പ്രഖ്യാപിച്ചു. കെ.ജി. വിഭാഗം ഡയമണ്ട് ദക്ഷ എസ്, എൽ.പി. വിഭാഗം പേൾ ഇവാൽ അഗസ്റ്റിൻ സുധീപ്, യു.പി. വിഭാഗം എമറാൾഡ് നിഹാൽ ലൗഫൽ, എച്ച്.എസ്. വിഭാഗം ജെം ഐവിൻ എബ്രഹാം, എച്ച്.എസ്.എസ്. വിഭാഗം ജ്യുവൽ ആന്റണി തോമസ് എന്നിവർക്ക് എ.കെ.ജെ.എം. സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ഡോ. മനു പി.എസ്., ഡോ ജോസ് ആന്റണി എന്നിവർ ചേർന്ന് അവാർഡുകൾ നൽകി.
സ്കൂൾ പ്രിൻസിപ്പാൾ ഫാ. അഗസ്റ്റ്യൻ പീടികമല എസ്.ജെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ വൈവിദ്ധ്യപൂർണ്ണമായ കലാവിരുന്ന് ഏവർക്കും ഹൃദ്യമായ അനുഭവമായിരുന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപികമാരായ മായാ മാത്യു, ബിനാ കുര്യൻ എന്നിവരെ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.
ഫാ. ഇമ്മാനുവൽ മാത്യു എസ് .ജെ., ഫാ.വിൽസൺപുതുശ്ശേരി എസ്.ജെ. എന്നിവർ സ്വാഗതവും എം.എൻ. സുരേഷ് ബാബു, മെറിൽ ബേബി എന്നിവർ നന്ദി പ്രകാശനവും നടത്തി.
രക്ഷിതാക്കളുടെ പൂർണ്ണമായ സഹകരത്തോടെ രണ്ടു ദിവസം നീണ്ടു നിന്ന ആഘോഷപരിപാടികൾ വൻ വിജയവും ആസ്വാദ്യകരവുമായിരുന്നു.
