KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ചു നിന്നു.

മുണ്ടക്കയം: മുണ്ടക്കയം -എരുമേലി സംസ്ഥാനപാതയിൽ പുത്തൻചന്തക്ക് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ്, രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം മതിലിൽ ഇടിച്ചു നിന്നു. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

റാന്നിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സ് പുത്തൻചന്ത പമ്പ് കവലയിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബസ് ഇന്നോവ കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം റോഡിന്റെ വശത്തെ വർക്ക് ഷോപ്പിന് സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടം നടക്കുന്ന സമയം എതിർ ദിശയിൽ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

error: Content is protected !!