KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെത് സമാനതകളില്ലാത്ത വികസനം :ജോസ് കെ മാണി

പൊൻകുന്നം: സമാനതകളില്ലാത്ത വികസനം കഴിഞ്ഞ പത്ത് വർഷം എൽഡിഎഫ് സർക്കാർ നടത്തിയതെന്ന് ജോസ് കെ മാണി എം.പി. പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ മധ്യമേഖല ജാഥയ്ക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പെൻഷനുകൾ സർക്കാരിന്റെ പ്രധാന വികസന നേട്ടമാണ്. ഈ വികസനം ജനങ്ങളിലേയ്ക്ക് നേരിട്ടെത്തുന്നു. വികസന രംഗത്ത് വിപ്ലവകരമായി മാറ്റമാണ് സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും ഇടതുഭരണത്തിനായി ജനപിന്തുണ തേടി, സർക്കാരിന്റെ വികസന, ക്ഷേമ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണ് ജാഥ. .

എൽ.ഡി.എഫ്.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയാണ് പൊൻകുന്നത്ത് സ്വീകരണമൊരുക്കിത്.
മിനി സിവിൽസ്റ്റേഷന് മുൻപിൽ നിന്ന് വാദ്യമേളങ്ങളുടെയും, മുത്തുകുടകളുടെയും അകമ്പടിയോടെ ജാഥയെ സ്വീകരിച്ചു. രാജേന്ദ്രമൈതാനത്ത് നടന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി ജി ജ്യോതിരാജ് അധ്യക്ഷനായി.
കെ.കെ.ശൈലജ, പി.കെ.ബിജു, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, പി.പി.സുനീർ, സാബു ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ.വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി.പ്രജിത്ത്, ഫ്രാൻസിസ് തോമസ്, എം.എ.ലത്തീഫ്, ബിനോയ് ജോസഫ് ,എ.എം.മാത്യു ആനിത്തോട്ടം, അഡ്വ.ഗിരീഷ് എസ്.നായർ എന്നിവർ സംസാരിച്ചു

error: Content is protected !!