എഴുപത്തിയെട്ടാം വയസ്സിലും വിപ്ലവവീര്യം കുറയാതെ സഖാവ് വി. പി. ഇസ്മായിൽ
കാഞ്ഞിരപ്പള്ളിയിലെ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ സഖാവ് വി. പി. ഇസ്മായിൽ എഴുപത്തി എട്ടാം വയസ്സിലും പാർട്ടിയെ മുൻപിൻ നിന്നു നയിക്കുന്നു . രണ്ട് പ്രാവശ്യം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ച സഖാവ് വി പി., മുൻ CITU ജില്ലാ കമ്മിറ്റി അംഗമായിരുന്നു . നിലവിൽ ഏരിയ കമ്മിറ്റി അംഗമാണ് . ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പ്രകടനത്തിന്റെ മുൻപന്തിയിൽ നിന്ന് കൊണ്ട് , പ്രായാധിക്യം വകവയ്ക്കാതെ, വിപ്ലവവീര്യം ഒട്ടും കുറയാതെ സഖാവ് വി. പി. ഇസ്മായിൽ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നതിന്റെ വീഡിയോ ഇവിടെ കാണുക. സഖാവിന് വിപ്ലവാഭിവാദ്യങ്ങൾ…
