KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂട്ടറിൽ കാട്ടുപോത്തിടിച്ചു; യുവാവിന് പരിക്ക്.

മുണ്ടക്കയം:  വണ്ടൻപതാൽ – കോരുത്തോട്  റോഡിൽ  (തേക്കുകൂപ്പിന് സമീപം), സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് പരിക്ക്. പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്. സുമേഷിനാണ് (36) അപകടത്തിൽ പരിക്കേറ്റത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കോരുത്തോട് റോഡിലെ തേക്കുകൂപ്പിന് സമീപമായിരുന്നു സംഭവം.
സുമേഷ് തന്റെ സ്കൂട്ടറിൽ സഞ്ചരിക്കവെ, സമീപത്തെ തോട്ടത്തിൽ നിന്നും ഒരു കാട്ടുപോത്ത് പെട്ടെന്ന് റോഡിന് കുറുകെ ചാടുകയായിരുന്നു. കാട്ടുപോത്തുമായി കൂട്ടിയിടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു.

അപകടത്തെത്തുടർന്ന് സാരമായി പരിക്കേറ്റ സുമേഷിനെ  മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!