KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കടിക്കുന്ന നായയെ അശ്രദ്ധയോടെ കൂട്ടിൽ നിന്നും തുറന്നുവിട്ടു ; റോഡിലൂടെ പോയ ബാലനെ കടിച്ചുകുടഞ്ഞു ..

കൂവപ്പള്ളി : വീട്ടിൽ വളർത്തുന്ന, കടിക്കുന്ന നായയെ, ഉടമസ്ഥൻ അശ്രദ്ധയോടെ കൂട്ടിൽ നിന്നും തുറന്നുവിട്ടു. വീടിന്റെ ഗേറ്റ് കടന്നു റോഡിലേക്കെത്തിയ നായ , റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോയ 13 വയസ്സുകാരൻ ബാലനെ ക്രൂരമായി ആക്രമിച്ചു . പള്ളിയിൽ രാവിലെ പ്രാർത്ഥന കഴിഞ്ഞു വീട്ടിലേക്കു പോകവേയാണ്, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥി നായയുടെ ആക്രമണത്തിന് ഇരയായത് . ഇരുപതിൽ പരം പ്രാവശ്യം നായ കടിക്കുകയും മാന്തുകയും ചെയ്തുവെന്ന് കുട്ടി പറഞ്ഞു . കൂവപ്പള്ളി പാലിയക്കുന്നേൽ പി.സി.രാജന്റെ മകൻ ഗ്ലാഡ്‌വിൻ ജോസഫിനാണു നായയുടെ കടിയേറ്റത്.

കടിക്കുന്ന നായയിൽ നിന്നും ഓടി രക്ഷപെടുവാൻ സാധിക്കാതെ പോയ ബാലനെ, അതുവഴി വന്ന വഴിയാത്രക്കാരനാണ് രക്ഷിച്ചത് . കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകി .

കടിക്കുന്ന ആക്രമണ സ്വഭാവമുള്ള നായയെ, ഉത്തരവാദിത്വം ഇല്ലാതെ പുറത്തേക്ക് തുറന്നുവിട്ട നായയുടെ ഉടമസ്ഥന് എതിരായി കർശന നടപടി എടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം .

error: Content is protected !!