KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും വീണ് തൊഴിലാളിക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയിൽ പുതിയതായി നിർമ്മിക്കുന്ന സഹ്യാദ്രി ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസ് മന്ദിരത്തിന് മുകളിൽ നിന്നും താഴേക്ക് വീണ് തൊഴിലാളിക്ക് പരുക്ക് . മുണ്ടക്കയം സ്വദേശി മധു (50) വിനാണ് പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്‌ അപകടം നടന്നത് . വീഴ്‌ചയിൽ പില്ലറുകൾക്കായി സ്ഥാപിച്ച കമ്പി മധുവിന്റെ കാലിൽ തുളച്ചു കയറി.
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മധുവിനെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!