KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാളച്ചന്ത – പരുത്തിമൂട് റോഡ് ഉദ്ഘാടനം ചെയ്തു .

മണിമല : കങ്ങഴ, നെടുങ്കുന്നം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കാളച്ചന്ത – പരുത്തിമൂട് റോഡ് നവീകരണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം ഡോ.എന്‍. ജയരാജ് നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ 45 ലക്ഷമാണ് ഇതിനായി അനുവദിച്ചിരുന്നത്.

ചങ്ങനാശേരി – വാഴൂര്‍ റോഡിനെയും കറുകച്ചാല്‍ – മണിമല റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ ലിങ്ക് റോഡാണ് ഇത്. കങ്ങഴ ദേവഗിരി കവലയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. കങ്ങഴ പഞ്ചായത്ത് പ്രസിഡണ്ട് അജി തകിടിയേല്‍, ജനപ്രതിനിധികളായ ഫൈസല്‍ കാരമല, സജി ചേനേപ്പറമ്പില്‍, ഷിയാസ്, സുരേഷ് കെ ഗോപാല്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി കെ ജോസഫ്, എ എം മാത്യൂ ആനിത്തോട്ടം, സെബാസ്റ്റ്യന്‍, അനില്‍ ശ്രായി എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!