KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരിച്ച മുക്കൂട്ടുതറ ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം അഞ്ചിന്.

മുക്കൂട്ടുതറ : സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 24.32 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കുളത്തിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 11.30 ന് ക്ഷേത്രത്തിൽ നടക്കും. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾക്കും മറ്റും പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന കുളം ജീർണാവസ്ഥയിലായിരുന്നതിനാൽ ക്ഷേത്രാവശ്യങ്ങൾക്കും മറ്റും കുളം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് ജല വിഭവ വകുപ്പ് മുഖേന ഫണ്ട് അനുവദിക്കുകയായിരുന്നു. കുളം വിപുലീകരിച്ച് 27 മീറ്റർ നീളത്തിലും,25 മീറ്റർ വീതിയിലും ആണ് നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. കുളത്തിൽ 8.5 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ കഴിയും. ഉദ്ഘാടന സമ്മേളനത്തിൽ ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!