KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശ്രീഭുവനേശ്വരി – ശാസ്താ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രം

പാറത്തോട് – പാറത്തോട് ചിറ ഭാഗം ശ്രീ ഭൂവനേശ്വരി – ശാസ്താ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രം . 3 ന് ചൊവ്വാഴ്ച രാവിലെ 9.45 ന് ക്ഷേത്രം മേൽശാന്തി കോയിയ്ക്കൽ ഇല്ലം തുളസീധരൻ പോറ്റി പണ്ഡാര അടുപ്പിൽ അഗ്നി പകർന്നതൊടെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ചടങ്ങുകളോടനുബന്ധിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം പൊൻകുന്നം യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ് മുരളീധരൻ നായർ, ക്ഷേത്രം രക്ഷാധികാരി വി.എസ്. വിജയൻ, ഭാരവാഹികളായ നെജി ഭാർഗ്ഗവൻ, കെ. ബാബുരാജ് എന്നിവർ ഭദ്രദീപം തെളിയിച്ചു. വൃതശുദ്ധിയോടെ എത്തിയ ഭക്തർ പ്രത്യേകം സജ്ജീകരിച്ച പൊങ്കാല അടുപ്പുകളിലേക്ക് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അരി, ശർക്കര, നെയ്യ് മുതലായ ദ്രവ്യങ്ങൾ ചേർത്ത് നിവേദ്യം ശ്രീഭുവനേശ്വരി അമ്മയ്ക്ക് സമർപ്പിച്ച് 12 മണിയോടെ പൊങ്കാല മഹോത്സവം സമാപിച്ചു. തുടർന്ന് മഹാപ്രസാദമൂട്ടും നടത്തി.

error: Content is protected !!