മുക്കൂട്ടുതറയിൽ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
മുക്കൂട്ടുതറ : ടൗണുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ 20 ലക്ഷം അനുവദിച്ച് റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയ മുക്കൂട്ടുതറ- കെഓറ്റി റോഡ് , മുക്കൂട്ടുതറ-ഇടകടത്തി റോഡിൽ സപ്ലൈകോ ഔട്ട്ലെറ്റിന് മുൻഭാഗം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 22 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച ഓട നിർമാണം , ടൈൽ പാകൽ എന്നിവയുടെ ഉദ്ഘാടനവും മുക്കൂട്ടുതറ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിലവിലുള്ള ചെറിയ പാലത്തോടനുബന്ധിച്ച് കാൽനടയാത്രക്കാർക്കായി 13 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന നടപ്പാലത്തിന്റെ നിർമ്മാണവുമാണ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു.
