കാഞ്ഞിരപ്പള്ളി രൂപതയിൽ അധ്യാപക – അനധ്യാപകർക്ക് യാത്രയയപ്പ്
കാഞ്ഞിരപ്പള്ളി : അധ്യാപകർ സമൂഹത്തിന് വെളിച്ചം പകരുന്ന ദീപങ്ങളാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. രൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ നിന്നു വിരമിക്കുന്ന അധ്യാപക -അനധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസ് പുളിക്കൽ.
വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. രൂപത സിഞ്ചലൂസ് ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഡോ.കുര്യൻ താമരശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ, ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി. ജീമോൻ ജേക്കബ്, ഏബ്രഹാം മാത്യു, സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പി.ജെ.തോമസ്, മേഴ്സി ജോൺ, കെ.എം.ജോർജുകുട്ടി, ജോളി തോമസ്, ജോജോ ജെ. മോളോപ്പറമ്പിൽ, പി.ജെ.ദേവസ്യ എന്നിവർ പ്രസംഗിച്ചു.
