KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വനിതാദിനാഘോഷ ഭാഗമായി ബോധവൽക്കരണ ക്ലാസ്.

കാഞ്ഞിരപ്പള്ളി: വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സ്ട്രെങ്ത് ആക്ടിവിറ്റി ആൻഡ് വുമൺ അവെർനസ്സ് (Strength Activity and Women Awarenes) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കായിക പരിശീലന അധ്യാപകരായ അബീഷ് ഡോമിനിക്, ആഷ്ലീ ഫിലിപ്പ് എന്നിവർ ക്ലാസ് നയിച്ചു.

വനിതകളുടെ ശാരീരിക ശേഷി വർധിപ്പിക്കുന്നതും, ആത്മവിശ്വാസം വളർത്തുന്നതും, ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കുന്നതുമുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസുകളായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.ലില്ലികുട്ടി ജേക്കബ് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.മെക്കാനിക്കൽ, മെറ്റലർജി,ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളും വുമൺ ഡെവലപ്പ്മെന്റ് സെല്ലുെം സംയുക്തമായിയാണ് പരിപാടി സംഘടിപ്പിച്ചത്.

error: Content is protected !!