KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എഫ്.എസ്.എസ്.എ.ഐ ഈറ്റ് റൈറ്റ് ക്യാമ്പസ് പ്രഖ്യാപനവുംഫോസ്റ്റാഗ് പരിശീലന പരിപാടിയും സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെയും കേരള സർക്കാർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഫോസ്റ്റാഗ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പരിശീലന പരിപാടി പീരുമേട് ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സുമിൻ ജോസ്   ഉദ്ഘാടനം നിർവഹിച്ചു.  ഫോസ്റ്റാഗ് ട്രെയ്നർ ശ്രീ. മുഹമ്മദ് ജാഫർ ടി ക്ലാസുകൾ നയിച്ചു.പരിശീലന പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു,ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്സ് ഡയറക്ടർ സജി സക്കറിയാസ്,ഹേമന്ത് വിജയൻ,ജോസ് ആന്റണി,ബീബിൻ പയസ് തുടങ്ങിയവർ  നേതൃത്വം നൽകി. ഇടുക്കി ജില്ലാ പീരുമേട് സർക്കിൾ എഫ്.എസ്.എസ്.എ.ഐ ഈറ്റ് റൈറ്റ് ക്യാമ്പസ് ആയി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ കോളേജ് ആണ്പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്.

error: Content is protected !!