എൽ.ഡി.എഫ്. പുഞ്ഞാർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ 22 ന് മുണ്ടക്കയത്ത്
കാഞ്ഞിരപ്പള്ളി : എൽ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഞായറാഴ്ച പകൽ രണ്ടിന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. ഇതിനു ശേഷം സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റൻ കുളത്തുങ്കലിന്റെ റോഡ് ഷോയും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവും നടക്കും.
മാർച്ച് 27 മുതൽ ഏപ്രിൽ ഒന്നു വരെ സ്ഥാനാർത്ഥിയുടെ പര്യടനം വിവിധ പഞ്ചായത്തുകളിൽ നടക്കുമെന്നും ഇവർ അറിയിച്ചു. മുൻ നിയമസഭാംഗങ്ങളായ കെ ജെ തോമസ്, സ്റ്റീഫൻ ജോർജ്, അഡ്വ.പി കെ സന്തോഷ് കുമാർ എന്നിവരും കൺവെൻഷനിൽ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ്, എൽ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനർ അഡ്വ. സാജൻ കുന്നത്ത്, കെ ടി പ്രമദ് എന്നിവർ പരിപാടികൾ വിശദീകരിച്ചു
