KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടതു വലതു മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചു തുഷാർ വെള്ളാപ്പള്ളി

മുണ്ടക്കയം : ഇടതു വലതു മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ പൂഞ്ഞാർ നിയോജകമണ്ഡലം സ്ഥാനാർഥി പി.സി ജോർജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനോടനുബന്ധിച്ച് എൻ. ഡി.എ പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലിയും തെരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി . കേരളത്തിൽ ഇത്തവണ ആര് ഭരിക്കണമെന്ന് ദേശീയ ജനാധിപത്യസഖ്യം തീരുമാനിക്കുമെന്നും അതിൽ പി.സി ജോർജ്ജും പൂഞ്ഞാറും മുഖ്യപങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കയം ബൈപ്പാസിൽ നിന്നും ആരംഭിച്ച ബഹുജന റാലി മുണ്ടക്കയം ടൗൺ ചുറ്റി സി. എസ്. ഐ റിട്രീറ്റ് സെന്ററിൽ സമാപിച്ചു.
വിവിധ നാടൻ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ആയിരുന്നു റാലി
പ്രവർത്തകരുടെ ആവേശവും ആയിരക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തവും മുണ്ടക്കയത്ത് തെരഞ്ഞെടുപ്പ് അന്തരീക്ഷം കൂടുതൽ ആകർഷകമായി. പൂഞ്ഞാറിലെ ഒൻപത് പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും വൻതോതിൽ പങ്കെടുത്തത് പരിപാടിയുടെ മാറ്റ് കൂട്ടി.
ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് റോയി ചാക്കോ അധ്യക്ഷത വഹിച്ച കൺവൻഷനിൽ സ്ഥാനാർഥിയും ബിജെപി ദേശീയ സമിതിയംഗവുമായ പി.സി ജോർജ്,ബിജെപി സംസ്ഥാന വൈസ് പ്രഡിഡന്റ് അഡ്വ ഷോൺ ജോർജ്, അഡ്വ ജയസൂര്യൻ, സാബു മത്തായി,സജി കുരീക്കാട്ട്, ക്ലിന്റ് അരീപ്ലാക്കൽ, ജോജിയോ ജോസഫ്, അനൂപ് പൂവത്തോലി, മനു പള്ളിക്കത്തോട്, അജികുമാർ,കെ.വി നാരായണൻ നമ്പൂതിരി, ആർ.സി നായർ,കെ ആർ സോജി, ടോമി ഈറ്റത്തോട്ട്, മാത്യു പി എബ്രഹാം, മഞ്ജീഷ്, ഷീബ രാജു, റെജി ചാക്കോ,എന്നിവർ പ്രസംഗിച്ചു

error: Content is protected !!