കേരളത്തിന്റെ മുഖഛായ മാറ്റിയ വികസനം ഇടതുപക്ഷ സർക്കാർ സാധ്യമാക്കി: എം സ്വരാജ്
പൊൻകുന്നം: ഇടതുപക്ഷ മുന്നണിയുടെ സർക്കാർ കേരളത്തിന്റെ മുഖഛായ മാറ്റിയ വികസനം സാധ്യമാക്കിയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയേറ്റംഗം എം.സ്വരാജ്. കാഞ്ഞിരപ്പള്ളി മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഡോ.എൻ.ജയരാജിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട്ടമ്മമാരെ ആദരിക്കുകയും അവരെ പരിഗണിക്കുകയും ചെയ്ത സർക്കാരാണിത്. സ്ത്രീ സുരക്ഷ പെൻഷൻ നല്കുന്നത് രാജ്യത്ത് ആദ്യമായി കേരളത്തിലാണ്. യു ഡി എഫ്പെൻഷൻ കൈക്കൂലിയാണെന്ന് പറഞ്ഞതാണ്. അതുകൊണ്ട് യു ഡി എഫ് വന്നാൽ പെൻഷൻ ഇല്ലാതാക്കും. പത്ത് വർഷം കൊണ്ട് വർഗ്ഗീയ കലാപം ഇല്ലാത്ത നാടായി കേരളം മാറി.
യുഡിഎഫ് ഭരണകാലത്ത് അവർക്ക് വർഗീയ കലാപങ്ങളെ തടയാൻ കഴിഞ്ഞില്ല. കാരണം അവരുടെ ഭരണം കലാപകാരികളുടെ കൂട്ടുപിടിച്ചായിരുന്നു. അന്ന് വർഗീയ വാദികളാണ് കേരളത്തെ നയിച്ചത്. ലോകത്തിന്റെ മുന്നിൽ മാതൃകയായി കേരളത്തിന്റെ വികസന കുതിപ്പ് തുടരണം. അതിന് ഇടത് പക്ഷം വീണ്ടും ഭരണത്തിൽ വരണം. ഡോ.എൻ.ജയരാജിന്റെത് രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വത്തമാണ്. അദ്ദേഹത്തിന്റെത് മാതൃകാപരമായ രാഷ്ടീയ ജീവിതമാണ് . കേരളത്തിന്റെ ഭാവി സുരക്ഷിതമാകാൻ ക്ഷേമപദ്ധതികൾ തുടരാൻ ഇടത്പക്ഷ സർക്കാർ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഡോ.എൻ.ജയരാജ് എഴുതിയ പുസ്തകത്തിന്റെയും ഓൺലൈൻ വികസന രേഖയും പ്രകാശനം അദ്ദേഹം നിർവ്വഹിച്ചു.
സമ്മേളനത്തിൽ സി.ജി.ജ്യോതിരാജ് അധ്യക്ഷനായി. വി.ജി.ലാൽ സ്വാഗതം പറഞ്ഞു. നേതാക്കളായ കെ.ജെ.തോമസ്, സി.കെ.ശശിധരൻ, എ.എം .മാത്യു ആനിത്തോട്ടം, അഡ്വ.ഗിരീഷ്.എസ്.നായർ, മോഹന്‍ ചെന്നംകുളം, ടി.സി.മാത്തുക്കുട്ടി, ഷമിം അഹമ്മദ്, ബി.സുരേഷ് കുമാർ, ബി. ആനന്ദക്കുട്ടൻ ,എം.എ.ഷാജി, അഡ്വ.സുമേഷ് ആൻഡ്രൂസ്,എം.ടി.കുര്യൻ ,പി.എ.താഹ, ജോസ് മടക്കക്കുഴി, ഔസേപ്പച്ചൻ ഓടയ്ക്കൽ ,ബെന്നി മാത്യു ,കെ.എച്ച്. റസാക്ക്, ഹരി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
