KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ ; ഉത്സവമാക്കി പാർട്ടി പ്രവർത്തകരും നാട്ടുകാരും..

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബിയുടെ വിജയം ഉറപ്പാക്കുവാൻ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ കാഞ്ഞിരപ്പള്ളിയിൽ പ്രചരണത്തിന് എത്തി. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ പീസ് വില്ലേജിൽ എത്തിയ മറിയ ഉമ്മനെ നാട്ടുകാർ ഏറെ ആഹ്ലാദത്തോടയാണ് വരവേറ്റത് . വേഗത്തിലും ചുറുചുറുക്കിലും സഹോദരൻ ചാണ്ടി ഉമ്മനെക്കാൾ ഒരുപടി മുന്നിലായിരുന്നു മറിയ ഉമ്മൻ. പ്രചരണ ഓട്ടത്തിൽ ഒപ്പം പിടിക്കാൻ പ്രവർത്തകർ ഏറെ ബുദ്ധിമുട്ടി .. വില്ലേജിലെ എല്ലാ വീടുകളിലും നേരിട്ടെത്തി മറിയ ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു.മറിയ ഉമ്മന്റെ സന്ദർശനം പ്രവർത്തകർക്ക്, തുടർ പ്രചരണത്തിനായി ഏറെ ആവേശവും ഊർജ്ജവും പ്രദാനം ചെയ്തു . വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!