KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തികൊണ്ടിരിക്കവേ വില്ലേജ് ഓഫിസർ മരണപ്പെട്ടു.

മുക്കൂട്ടുതറ : പോളിംഗ് ബൂത്തുകൾ സജ്ജമാക്കുന്ന ജോലിതിരക്കിനിടെ മുക്കൂട്ടുതറ ചാത്തൻതറ സ്വദേശിയായ വില്ലേജ് ഓഫിസർ മലപ്പുറം ജില്ലയിലെ ജോലിസ്ഥലത്ത് മരണപ്പെട്ടത് നാടിന് വേദനയായി. മലപ്പുറം എളങ്കൂര്‍ വില്ലേജ് ഓഫീസർ ചാത്തൻതറ കുന്നത്തുപുരയിടം കെ കെ രാജു (53) ആണ് മരണപ്പെട്ടത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം ബുധനാഴ്ച വൈകിട്ട് മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ മോർച്ചറിയിൽ എത്തിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ നടക്കും.

സർവീസിൽ നിന്ന് വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ആണ് വിയോഗം. ജനങ്ങളോട് സൗമ്യമായി പെരുമാറിയിരുന്ന കർമനിരതനായ ഉദ്യോഗസ്ഥനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മലപ്പുറം ജില്ലയിലെ എളങ്കൂര്‍ വില്ലേജ് സെക്ടറല്‍ ഓഫീസറായിരുന്നു. തിങ്കളാഴ്ച വില്ലേജിന് കീഴിലെ ബൂത്തുകള്‍ സജ്ജമാക്കുന്നതിനും മറ്റും പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

വില്ലേജ് ഓഫീസിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനോട് റൂമിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുമായി ആശുപത്രിയിലേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. എളങ്കൂറിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജിഷ. മക്കൾ: അദ്വൈത്, അലൻ.

നല്ലനിലം സീസണ്‍ II 2026

error: Content is protected !!