പ്രഭാത സവാരിക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാറിടിച്ചു മരണപെട്ടു.
പൊൻകുന്നം: പ്രഭാത സവാരിക്കിറങ്ങിയ ആൾ കാറിടിച്ചു മരിച്ചു. തെക്കേത്തുകവല മംഗലത്തു വീട്ടിൽ പ്രകാശ് (61) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ തെക്കേത്തുകവല കൃഷി ഭവനു സമീപമുള്ള കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇതിനിടെ നടന്നു വരുകയായിരുന്ന പ്രകാശിനേയും ഇടിച്ചുവീഴ്ത്തി. പ്രകാശ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
മലയാറ്റൂർ ദർശനം കഴിഞ്ഞ് റാന്നി ഭാഗത്തേക്ക് പോകുകയായിന്നു കാർ. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. കാറിന്റെ മുൻ വശവും വെയിറ്റിംഗ് ഷെഡിം തകർന്നു. പൊൻകുന്നം പോലിസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.
