നിയമസഭ തെരഞ്ഞെടുപ്പ് : കാഞ്ഞിരപ്പള്ളി- 74.43 ശതമാനം പോളിംഗ്, പൂഞ്ഞാർ- 75.62 ശതമാനം പോളിംഗ്. (അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം)
കാഞ്ഞിരപ്പള്ളി : നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ് നടന്നു. കാഞ്ഞിരപ്പള്ളിയിൽ 74.43 ശതമാനം പോളിംഗ് നടന്നപ്പോൾ പൂഞ്ഞാർ മണ്ഡലത്തിൽ 75.62 ശതമാനം പോളിംഗ് ആണ് നടന്നത്. (അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം).
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ആകെ 1,76900 വോട്ടർമാർ ആണുള്ളത് . അവരിൽ പുരുഷൻമാർ-85,866, സ്ത്രീക ൾ-91,034, ട്രാൻസ്ജെൻഡർ-0. പൂഞ്ഞാർ മണ്ഡലത്തിൽ ആകെ 1,84,122 വോട്ടർമാർ ആണുള്ളത്. (പുരുഷൻമാർ 91,113, സ്ത്രീകൾ-93,009, ട്രാൻസ് ജെൻഡർ-0). കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 200 പോളിംഗ് സ്റ്റേഷനുകളിൽ ആണ് വോട്ടെടുപ്പ് നടന്നത്. പൂഞ്ഞാർ മണ്ഡലത്തിൽ 218 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടന്നു.
പുലർച്ചെ 5.30ന് മോക് പോളോടെയാണ് കോട്ടയം ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു.
വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത് അരുവിത്തുറ സെന്റ് ജോർജ് കോളജിലാണ്. അവിടെ തന്നെയാണ് അടുത്ത മാസം വോട്ടെണ്ണൽ നടക്കുന്നത്.
