KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ” നാഗരികാണിക്കൽ” പ്രദക്ഷിണം.

കാഞ്ഞിരപ്പള്ളി : പെസഹാ ആചരണത്തിനു ശേഷം യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്‌തവർ ദുഃഖവെള്ളി ആചരിച്ചു. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ ഉണ്ടായിരിന്നു. പീഡാനുഭവവായന, കുരിശിന്റെ വഴി, നഗരികാണിക്കൽ, സ്ലീവാ വണക്കം, പീഡാനുഭവസന്ദേശം ആചരണങ്ങളോടെയാണ് ദുഃഖവെള്ളി ദിവസത്തെ തിരുക്കർമങ്ങൾ പൂർത്തിയാവുന്നത് .
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന ” നാഗരികാണിക്കൽ” പ്രദക്ഷിണത്തിൽ ഭക്തിപൂർവ്വം പങ്കെടുത്ത നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, വികാരി ഫാ. കുര്യൻ താമരശ്ശരി മുതലായവരും ഉണ്ടായിരുന്നു വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!