KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് അപകടം.

എരുമേലി : ശബരിമല ദർശനത്തിന് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ദിശാ ബോർഡിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല.

ചൊവ്വാഴ്ച പുലർച്ചെ എരുമേലി ടൗണിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. കർണാടക സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയത്. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന ദിശാ ബോർഡ് ഇടിച്ചു തകർന്ന നിലയിലാണ്.

error: Content is protected !!