KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.ബി.എസ്‌.ഇ. പത്താംക്ലാസ്സ്‌ പരീക്ഷയില്‍ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ ഉജ്ജ്വല വിജയം.

കാഞ്ഞിരപ്പള്ളി : സി.ബി.എസ്‌.ഇ. പത്താംക്ലാസ്സ്‌ പരീക്ഷയില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്‌ നൂറുശതമാനം വിജയം. 99.4 ശതമാനം മാര്‍ക്കോടെ ഷോണ്‍ ജോജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 99.2 ശതമാനം മാര്‍ക്കോടെ സാം സണ്ണി, ഗീഥിക ബോസ്‌ എന്നിവര്‍ രണ്ടാം സ്ഥാനത്ത്‌ എത്തി. 99 ശതമാനം മാര്‍ക്കോടെ ദേവനന്ദ ഷിന്‍സ്‌ മൂന്നാം സ്ഥാനം നേടി.

ഇംഗ്ലീഷിന്‌ പത്തു കുട്ടികള്‍ക്കും മാത്തമാറ്റിക്‌സിന്‌ നാലുപേര്‍ക്കും സയന്‍സിന്‌ ഒരാള്‍ക്കും സോഷ്യല്‍ സയന്‍സിന്‌ എട്ടുപേര്‍ക്കും മലയാളത്തിന്‌ പതിനേഴ്‌ വിദ്യാര്‍ത്ഥികള്‍ക്കും നൂറില്‍ നൂറ്‌ മാര്‍ക്കും ലഭിച്ചു. ഹിന്ദിക്ക്‌ നാലുപേര്‍ക്ക്‌ 99 മാര്‍ക്ക്‌ നേടാന്‍ സാധിച്ചു. പരീക്ഷ എഴുതിയ 232 വിദ്യാര്‍ത്ഥികളില്‍ 187 പേര്‍ക്ക്‌ ഡിസ്റ്റിങ്‌ഷനും 41 പേര്‍ക്ക്‌ ഫസ്റ്റ്‌ ക്ലാസ്സും നാലുപേര്‍ക്ക്‌ സെക്കന്റ്‌ ക്ലാസും ലഭിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്‌മെന്റും പി ടി എ യും അഭിനന്ദിച്ചു.

error: Content is protected !!