KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അംബേദ്കർ ദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി: സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഡോ ബി.ആർ. അംബേദ്കറുടെ -135 ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിൽ അംബേദ്കർ ദിനാഘോഷം നടന്നു. കുരിശു കവലയിലുള്ള അംബേദ്കർ പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തി തുടർന്ന് മധുര വിതരണം നടന്നു.

സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചാക്കോ താലൂക്ക് പ്രസിഡന്റ് ബിജു വഴിപറമ്പൻ, സെക്രട്ടറി പ്രമോദ്. സി. എസ് കമ്മറ്റി അംഗങ്ങളായ ജെയിംസ് ചാക്കോ, പ്രസാദ് എം റ്റി എന്നിവർ സംസാരിച്ചു. വിവിധ കുടുംബയോഗം പ്രവർത്തകർ പങ്കെടുത്തു.

error: Content is protected !!