KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ മുളയന്നൂർ വളവിൽ ലോറി മറിഞ്ഞു

പൊൻകുന്നം: പൊൻകുന്നം-പുനലൂർ ഹൈവേയിലെ ചിറക്കടവ് മുളയന്നൂർ വളവിൽ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. ടാർ വീപ്പകളുമായി വന്ന ലോറി ഞായറാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് അപകടത്തിൽ പെട്ടത്. ഇറക്കവും വളവും ചേർന്ന ഭാഗത്ത് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ടാർ വീപ്പകൾ ലോറിയിൽ നിന്ന് റോഡിലേക്കും കടകളുടെ ഷട്ടറിന് മുന്നിലേക്കും വീണു. വളവിന്റെ കാഠിന്യമറിയാതെയുള്ള ഡ്രൈവിങ്ങോ, ഡ്രൈവർ ഉറങ്ങിപ്പോയതോ ആവാം അപകടകാരണമെന്ന് കരുതുന്നു.

error: Content is protected !!