പമ്പയാറ്റിൽ കയത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മുക്കൂട്ടുതറ : ഇന്നലെ സുഹൃത്തുക്കളുമായി പമ്പാ നദിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി . ഒപ്പമുണ്ടായിരുന്നവരും വിവരം അറിഞ്ഞ് നാട്ടുകാരും ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർ ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത് . പോലീസ് നടപടികൾക്കായി മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
എരുമേലി എലിവാലിക്കര വാർഡിൽ മണ്ണാല വീട്ടിൽ സുനിലിന്റെ മകൻ സുജിത് (36) ആണ് നദിയിലെ വെള്ളത്തിൽ മുങ്ങി മരണപ്പെട്ടത് . .ഇന്നലെ വൈകുന്നേരം ഇടകടത്തിയിൽ അറയാഞ്ഞിലിമണ്ണ് പാലത്തിന് മുമ്പ് പമ്പാ നദിയിലുള്ള കയത്തിൽ ആണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയത്.
