കാടുകയറി ദേശീയപാതയോരം ; ഇഴജന്തുക്കളെ പേടിച്ച് കാൽനട യാത്രക്കാർ ജീവൻ പണയം വെച്ച് യാത്ര ചെയ്യേണ്ട സ്ഥിതിയിൽ.
വാഴൂർ: ദേശീയപാത 183 ന്റെ കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് കൊടുംവളവുകളിൽ ഉൾപ്പെടെ കാടുകയറിയ നിലയിൽ. വാഴൂർ പതിനഞ്ചാം മൈലിൽ കൊടുംവളവിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ കാട് കയറി വാഹനയാത്രികർക്ക് കാണാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിൽ യാത്ര ചെയ്യുന്ന കാൽനടയാത്രക്കാർക്കാണ് ഇത് ഏറെ ദുരിതമാകുന്നത്.
വേനൽ കടുത്തതോടെ പാമ്പുകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാൽനട യാത്രക്കാർ ജീവൻ പണയം വെച്ച് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇതോടൊപ്പം ഒട്ടുമിക്ക പ്രദേശങ്ങളിലും ഇരുട്ടാണ്.
ദേശീയപാതയിൽ വഴിവിളക്കുകളുടെ അഭാവം രൂക്ഷമാണ്. പാതയോരങ്ങളിലെ കാടുകൾ അടിയന്തിരമായി വെട്ടിത്തെളിച്ച്സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം: ദേശീയപാത 183 ന്റെ വാഴൂർ പതിനഞ്ചാം മൈലിലെ കൊടുംവളവിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ കാട് കയറിയ നിലയിൽ.
