ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം.
എരുമേലി: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം.
ബൈക്ക് ഓടിച്ച എരുമേലി സെന്റ് മേരി സ്വദേശി തെങ്ങും തോട്ടത്തിൽ റഹ്മത്ത് (16), റഹ്മത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഓട്ടോയിൽ യാത്ര ചെയ്ത കൊരട്ടി കുറുവാമൂഴി ഭാഗത്ത് താമസിക്കുന്ന ആലക്കൽ പറമ്പിൽ സുരേഷ് ( 39 ) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർ ബാബു, ഓട്ടോയിലെ മറ്റൊരു യാത്രക്കാരനായ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് നാല് മണിയോടെയായിരുന്നു അപകടം. അപകട സ്ഥലത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും എരുമേലി പ്രധാന റോഡിലേക്ക് ഇറങ്ങി വരുകയായിരുന്ന ഓട്ടോ .എരുമേലിയിൽ നിന്നും ചരളഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് .എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. റഹ്മത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ബാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
