KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുട്ടികളിലെ വികസന വൈകല്യങ്ങൾ പരിഹരിക്കുവാൻ പദ്ധതികളുമായി തണൽ കാഞ്ഞിരപ്പള്ളി.

കാഞ്ഞിരപ്പള്ളി: തണൽ കാഞ്ഞിരപ്പള്ളി ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ വികസന വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മെയ് 14, 15 തീയതികളിൽ കാഞ്ഞിരപ്പള്ളി മൈക്ക (MYCA) സ്കൂളിൽ വെച്ച് സൗജന്യ ഡെവലപ്പ്മെന്റൽ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസാര വൈകല്യം, പഠന വൈകല്യങ്ങൾ (വായന, എഴുത്ത്, കണക്ക്), ഓട്ടിസം, നടത്തത്തിലോ ശാരീരിക വളർച്ചയിലോ ഉള്ള താമസം, ശ്രദ്ധക്കുറവ് (ADHD) തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ക്യാമ്പിൽ വിദഗ്ധ സേവനം ലഭിക്കും. രജിസ്ട്രേഷനായി വിളിക്കുക: 9745144188., 7736394871, 8848276274.

error: Content is protected !!