നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം
മുക്കൂട്ടുതറ : ലോഡുമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം. വേഗത്തിൽ പാഞ്ഞുവന്ന വാൻ നിയന്ത്രണം തെറ്റിഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ അഞ്ചരയോടെ മുക്കൂട്ടുതറ എംഇഎസ് കോളേജിന് സമീപമാണ് അപകടം.
