KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉടമയ്ക്ക് കണ്ടെത്തി നൽകി എരുമേലി പോലീസ്.

എരുമേലി : മുക്കൂട്ടുതറ സ്വദേശിനിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ എരുമേലി പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം തിരികെ ലഭിച്ചു കഴിഞ്ഞ ദിവസം രാവിലെ മുക്കൂട്ടുതറയിൽ നിന്നും വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിൽ വച്ചിരുന്ന മൊബൈൽ ഫോൺ പെട്ടെന്ന് വാഹനം ഓടിച്ചു പോയപ്പോൾ വഴിയിൽ നഷ്ടപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫോണിന്റെ ഉടമസ്ഥ എരുമേലി പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ അനുമോൾ ജയിനെ വിവരമറിയിച്ചു. മെമ്പറിന്റെ നിർദ്ദേശത്തെ തുടർന്ന് എരുമേലി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഉടൻ തന്നെ പോലിസ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി. എരുമേലി ഫെഡറൽ ബാങ്കിന് സമീപം മൊബൈൽ ഫോൺ റോഡിൽ വീഴുകയും അതുവഴി കടന്നു പോയ ബസ് കയറിയിറങ്ങുകയും ചെയ്ത നിലയിലായിരുന്നു. ചാത്തൻതറ സ്വദേശി തടത്തിൽ നിയാസിന്റെ കടയ്ക്ക് സമീപമാണ് മൊബൈൽ ഫോൺ വീണത്. കടയുടമയും ജീവനക്കാരും ചേർന്ന് മൊബൈൽ ഫോൺ എടുത്തു കടയിൽ സൂക്ഷിച്ചിരുന്നു. ഫോൺ ഓഫ് ആയതിനാൽ ഉടമയെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഈ കടയ്ക്ക് സമീപം മൊബൈൽ ലൊക്കേഷൻ കാണിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ ഉടമയ്ക്ക് തിരിച്ചു കിട്ടുകയായിരുന്നു.

error: Content is protected !!