KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാഠപുസ്ത‌ക വിതരണ അനിശ്ചിതത്വം പരിഹരിക്കണം -കെ.എസ്.ടി.യു.

കാഞ്ഞിരപ്പള്ളി: കേരളത്തിലെ വിദ്യാലയങ്ങളിലെ പാഠപുസ്തക അച്ചടിയും വിതരണവും സംബന്ധിച്ച അനിശ്ചിതത്വം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ്  യൂണിയൻ  ആവശ്യപ്പെട്ടു. കെ.എസ്.ടി.യു റവന്യൂ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം.

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സമയബന്ധിതമായി പാഠപുസ്തകങ്ങൾ ലഭിക്കാത്ത സാഹചര്യം വിദ്യാഭ്യാസ മേഖലയെ ആശങ്കയിലാഴ്ത്തുന്നതായി ക്യാമ്പ് വിലയിരുത്തി. പാഠപുസ്തക അച്ചടിയും വി തരണവും വൈകുന്നത് വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങൾക്കും അധ്യാപന ക്രമീകരണങ്ങൾക്കും തിരിച്ചടിയാകും. വിദ്യാഭ്യാസ രംഗത്ത് കാര്യക്ഷമമായ ഇട പെടൽ നടത്തിയ ദീർഘകാല പരിചയമുള്ള മുസ്ലിം ലീഗിന് തന്നെ വിദ്യാഭ്യാസ വകുപ്പ് നൽകുന്നതാണ് ഉചിതമെന്ന അഭിപ്രായവും ക്യാമ്പിൽ ഉയർന്നു.

ജില്ലാ പ്രസിഡൻ്റ് തൗഫീഖ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം മുഖ്യ പ്രഭാഷണം നടത്തി. ലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ അവാർഡ് വിതരണം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി റഫീഖ് മണിമല, ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് അബ്ദുൽ കരീം മുസ്ലിയാർ, യൂ ത്ത് ലീഗ് സംസ്ഥാന വൈസ് പ്ര

സിഡൻ്റ് കെ.എ. മാഹിൻ, എസ്. ഇ.യു സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്, കെ.എസ്.ടി.യു ജി ല്ല സെക്രട്ടറി എൻ.വൈ. ജമാൽ, പി.ഐ. നൗഷാദ്, പി.എ. ഇബ്രാഹിംകുട്ടി, നാസർ കോട്ടവാതുക്കൽ, റോഷ്‌ന മനോജ്, അനീഷ നാസർ, കെ.എസ്. ഷെഫീർഖാൻ എന്നിവർ സംസാരിച്ചു.

അക്കാദമിക് സെഷൻ ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വി. പി. നാസർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എ. ഷിഹാബുദ്ദീൻ, യൂനുസ് മേലേതിൽ, പി.ആർ രൂപേഷ്, ദലിത് ലീഗ് ജില്ല പ്രസിഡന്റ് സി.കെ. രാജ്, ഷഹബാനത്ത്, റ്റിസ്മി മോഹ ൻ, സുനിൽ മഠത്തിൽ, ടി.എസ്. റഫീഖ്, ആശ്ലീൻ ഷാജി എന്നിവർ സംസാരിച്ചു.

error: Content is protected !!