ശ്രീകോവിലിന്റെ കട്ടിളവെയ്പ് 14-ന്
മുക്കൂട്ടുതറ മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുതിയ ശ്രീകോവിലിന്റെ കട്ടിളവെയ്പ് വ്യാഴാഴ്ച രാവിലെ 7.30-നും 8.15-നും ഇടയ്ക്ക് നടക്കും. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ സ്ഥാനപതി എ.ബി. ശിവൻ്റെ കാർമികത്വ ത്തിലാണ് ചടങ്ങ്.
കൃഷ്ണശിലയിൽ തറയും ചുമരും പണിത് തടിയിൽത്തീർത്ത മേൽക്കൂരയിൽ ചെമ്പോല പാകിയുമാണ് ശ്രീകോവിലിന്റെ നിർമാണം.
ക്ഷേത്രമേൽശാന്തി കടമ്പനാട്ടില്ലം പ്രശാന്ത് കെ. നമ്പൂതിരി, ശില്പികളായ വി.ടി. സന്തോഷ് ആചാരി, പേരാമ്പല്ലൂർ സ്വദേശിയായ ഡി. മാർക്കണ്ഡൻ എന്നിവർ പങ്കെടുക്കും.
