KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി.എം. അണികൾ മുന്നണിമാറി വോട്ട് ചെയ്തുവെന്ന് കേരള കോൺഗ്രസ് (എം).

നിയമസഭാ തിഞ്ഞെടുപ്പിൽ സി.പി.എം. അണികൾ മുന്നണിമാറി വോട്ടു (ക്രോസ് വോട്ടിങ്) ചെയ്തതായി കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിമർശനം. ഇതടക്കമുള്ള വിമർശനങ്ങൾ ഇടതുമുന്നണി യോഗത്തിൽ വെയ്ക്കുമെന്നും പരിശോധന ആവശ്യപ്പെടുമെന്നും യോഗത്തിനുശേഷം ചെയർമാൻ ജോസ് കെ.മാണി വ്യക്തമാക്കി.

ക്രോസ് വോട്ടിങ് വളരെ ഗൗരവമുള്ളതാണ്. മലബാർ അടക്കമുള്ള മേഖലകളിൽ അത് കണ്ടതാണെന്നും ഒളിച്ചുവെയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടിൽ അത് വിലയിരുത്ത ണം. ഏതെങ്കിലും തരത്തിൽ തിരുത്തൽ വേണ്ടതുണ്ടെന്ന് അണികൾ കരുതിയിട്ടുണ്ടെങ്കിൽ അതും നോക്കണം.

ചെയർമാൻ പത്രസമ്മേളനത്തിൽ പറഞ്ഞതിലും അധികമായിരുന്നു യോഗത്തിൽ ഉയർന്ന വിമർശനങ്ങളെന്നാണ് നേതാക്കൾ നൽകുന്ന സൂചന. പലരും മുഖ്യമന്ത്രിയെ ശക്തമായി വിമർശിച്ചു.

അദ്ദേഹത്തിന്റെ പല പരാമർശങ്ങളും നേരത്തേതന്നെ ഉണ്ടായിരുന്ന വെറുപ്പ് വർധിക്കാൻ ഇടയാക്കി.

വെറുപ്പ് ഇരട്ടിപ്പിക്കുന്ന വാക്കുകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലായിരുന്നു. ഭരണത്തോടല്ല, ഭരിച്ചവരോടായിരുന്നു ജനങ്ങൾക്കുള്ള രോഷം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയൊരാൾ വരുന്നത് നല്ലതായിരിക്കുമെന്നും അഭിപ്രായമുണ്ടായി.

ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് കൊണ്ടുപോകരുത്. വികസനനേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും നടത്തിയ സർക്കാരാണെന്നത് ജനങ്ങളിലെത്തിക്കുന്നതിൽ പരാജയമു ണ്ടായി. വികസനത്തിന് ജനകീയമുഖം നൽകാൻ കഴിഞ്ഞില്ല.

പാർട്ടിയിൽനിന്ന് അടിസ്ഥാനവിഭാഗങ്ങൾ അകന്നുപോയി.അവരെ തിരികെയെത്തിക്ക ണം. ആർ.എസ്.എസ്.- ഇടതു മുന്നണി ഡീൽ എന്ന വ്യാജപ്ര ചാരണം ജനങ്ങളെ സ്വാധീനിച്ചു.

അപു ജോൺ ജോസഫിന് കടുത്ത വിമർശനം

കേരള കോൺ ഗ്രസ് (എം), കേരള കോൺഗ്രസിലേക്ക് മടങ്ങിവന്നാൽ ‘ധൂർത്തപുത്രനെ സദ്യകൊടു ത്ത് വരവേറ്റതുപോലെ വര വേൽക്കു’മെന്ന് കഴിഞ്ഞദി വസം നിയുക്ത തൊടുപുഴ എം.എൽ.എ. അപു ജോൺ ജോസഫ് പറഞ്ഞതിനെ ജോസ് കെ.മാണി നിശിതമായി വിമർ ശിച്ചു.

തങ്ങളെ അവിടേക്ക് സ്വാഗതം ചെയ്തത് ആത്മാർഥമാ യിട്ടാണോയെന്ന് ജോസ് ചോദിച്ചു. ആ വാക്കുകളിൽ പരിഹാസമാണുണ്ടായിരുന്നത്. പുറപ്പുഴയിലെ വീടിന്റെ ഗേറ്റ് തുറന്നിട്ടിരുന്നത് ധൂർത്തപുത്രനെയോ, സ്വാർഥ പുത്രനെയോ സ്വാഗതം ചെയ്യാനായിരുന്നുവോ. പി.ജെ. ജോസഫിന് നിയമസഭയിൽ 50 വർഷം പൂർത്തിയാക്കാൻ അവസരം നൽകാതിരുന്നത് സ്വാർഥപുത്രൻ കാരണമാണോയെന്നും ജോസ് ചോദിച്ചു.

error: Content is protected !!