KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൗജന്യ നേത്ര പരിശോധനാക്യാമ്പ്

കാഞ്ഞിരപ്പള്ളി കത്തോലിക്ക കോൺഗ്രസ് കത്തീഡ്രൽ യൂണിറ്റും, മധുര അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 17-ന് രാവിലെ എട്ട് മുതൽ ഒന്ന് വരെ ഇൻഫൻ്റ് ജീസസ് പബ്ലിക് സ്കൂ‌ളിൽ നടത്തും.

വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. തിമിരരോഗികൾക്ക് ശസ്ത്രക്രിയ, ഭക്ഷണം, മരുന്ന് എന്നിവ സൗജന്യമായിരിക്കും.

കണ്ണട ആവശ്യമുള്ളവർക്ക് 150 രൂപ മുതൽ 450 വരെ തുകയ്ക്ക് ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 9745606963, 9495314042, 9495822581, 9447867525.

error: Content is protected !!