KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റബ്ബർവെട്ട് നിർത്തിയിട്ട് മാസങ്ങൾ; കാടുപിടിച്ച തോട്ടങ്ങളിൽ വന്യമൃഗശല്യം

കൂട്ടിക്കൽ : ഇളങ്കാട് മുതൽ കൂട്ടിക്കൽ വരെയുള്ള റോഡിന്റെ ഇരുവശവും വെട്ടാതെ കിടക്കു ന്ന റബ്ബർത്തോട്ടങ്ങളിൽ വന്യമൃഗങ്ങൾ പെരുകുന്നു. തേൻപുഴ മുതൽ കുപ്പായക്കുഴി വരെയുള്ള പ്രദേശത്ത് മാത്രം ഏക്കർ കണക്കിന് റബ്ബർത്തോട്ടമാണ് കാടുമൂടി കിടക്കുന്നത്. സർക്കാർ ആശുപത്രി, ഏന്തയാർ ജെ.ജെ. മർഫി യു.പി. സ്കൂൾ, ഒളയനാട് സ്കൂൾ എന്നിവയ്ക്കുസമീപവും കാടുകയറിയ തോട്ടങ്ങളുണ്ട്. രാത്രികാലങ്ങളിൽ ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതും പതിവാണ്. ഇതോടൊപ്പം ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും ഉൾപ്പെടും.

ഇവ ഭക്ഷിക്കുന്നതിന് തെരുവുനായ്ക്കൾ, കൂടാതെ കാട്ടുപന്നികളും ചുറ്റി തിരിയുന്നു. ഇവിടങ്ങളിലെല്ലാം കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങൾ തമ്പടിക്കുകയാണ്. ഇവ കാർഷിക മേഖലകളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പ്രശ്നത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!