യുഡിഎഫ് മന്ത്രിസഭ ചുമതലയേറ്റത്തിന്റെ സന്തോഷത്തിന് എരുമേലിയിൽ പ്രവർത്തകർ പായസം വിളമ്പി ആഘോഷം നടത്തി.
എരുമേലി : മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ എരുമേലി പേട്ടക്കവലയിൽ നാട്ടുകാർക്ക് അടപ്രഥമൻ പായസം വിളമ്പി സന്തോഷം പങ്കിട്ടു യുഡിഎഫ് പ്രവർത്തകർ. കോൺഗ്രസ് മണ്ഡലം കമ്മറ്റിയും മഹിള കോൺഗ്രസ് മണ്ഡലം കമ്മറ്റിയും നേതൃത്വം നൽകി.
നേതാക്കളായ റെജി അമ്പാറ, നാസർ പനച്ചി, സലിം കണ്ണങ്കര, എൻ എം ബഷീർ, ബഷീർ മൗലവി, അനസ് ഷുക്കൂർ, പി എം ബഷീർ, സുനിൽ ചെറിയാൻ, ഷെമീന ലെത്തിഫ്, അഭിരാമി, അനു ജെയിൻ, ത്രേസ്യാമ്മ, ഷീബ രമണൻ, സോളി ബിനോയി, അൻസി നിസാർ, സിയാനി സത്താർ, നാസർ എംഎസ്, സുകുമാരൻ, നൗഫൽ നൗഷാദ്, ഹക്കിം മാടത്താനി, ഷാനവാസ് ചരളശേരി, ജെയിംസുകുട്ടി എന്നിവർ പ്രസംഗിച്ചു.
ചിത്രം അടിക്കുറിപ്പ് :
യുഡിഎഫ് മന്ത്രിസഭ ചുമതലയേറ്റതിന്റെ ആഹ്ലാദമായി എരുമേലി പേട്ടക്കവലയിൽ പ്രവർത്തകർ പായസം വിളമ്പുന്നു.
