KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈപാസ് പില്ലർ നിർമ്മാണം ; മണിമല റോഡിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ മുതൽ മണ്ണാറക്കയം വരെ ഗതാഗത നിയന്ത്രണം .

കാഞ്ഞിരപ്പള്ളി മെയിൻ ബൈപ്പാസിന്റെ മൂന്നാം പില്ലർ നിർമ്മാണം നടക്കുന്നതിനാൽ , മണിമല റോഡിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ മുതൽ മണ്ണാറക്കയം വരെയുള്ള ഭാഗം അടച്ചിട്ടു . ഗതാഗതം റ്റി, ബി. റോഡിലൂടെ തിരിച്ചുവിട്ടു . മണിമല റോഡിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോകേണ്ടവർ , മണ്ണാറക്കയം റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു റ്റി, ബി. റോഡിലൂടെ കുന്നുംഭാഗത്ത് എത്തിയ ശേഷം , കെ. കെ. റോഡിൽ പ്രവേശിച്ച് കാഞ്ഞിരപ്പള്ളിയിലേക്ക് പോകണം . കാഞ്ഞിരപ്പള്ളിയിൽ നിന്നും മണിമല റോഡിലൂടെ പോകേണ്ടവരും അതെ റൂട്ടിൽ കൂടി സഞ്ചരിക്കണം . ചെറുവാഹനങ്ങൾ SNDP മന്ദിരത്തിന് സമീപത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞു ബർമ്മ റോഡിലൂടെ റ്റി, ബി. റോഡിൽ എത്തി മണ്ണാറക്കയം ഭാഗത്തേക്ക് പോകാവുന്നതാണ്. പില്ലറിന്റെ നിർമ്മാണം തീരുവാൻ ഏതാനും മാസങ്ങൾ എടുത്തേക്കും . പെരുമഴ തുടർന്നാൽ വീണ്ടും നീളും. അതുവരെ മണിമല റോഡിലെ ഗതാഗത നിയന്ത്രണം തുടരും .

error: Content is protected !!