KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാലിന്യ നിക്ഷേപം പ്രദേശവാസികൾക്ക് ദുരിതമാകുന്നു.

കാഞ്ഞിരപ്പളളി : ദിനംപ്രതി നിരവധി യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്ന റോഡിന്റെ ഓരത്ത് വൻ മാലിന്യ നിക്ഷേപം.ആനക്കല്ലിന് സമീപമുളള പാറക്കടവ് – നരിവേലി റോഡിനോട് ചേർന്നുളള സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. വൻ മാലിന്യ ശേഖരമാണ് പാതയോരത്ത് കിടക്കുന്നത്.

മഴക്കാലമായതോടെ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. മൂക്ക് പൊത്താതെ ഇതുവഴി നടക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. കാക്കയും മറ്റും മാലിന്യം കൊത്തിവലിച്ചിട്ട് ജലസ്രോതസുകൾ മലിനപ്പെടുവാനും സാംക്രമിക രോഗങ്ങൾ പടരുവാനുമുളള സാധ്യത ഏറെയാണ്. കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. മാലിന്യ നിക്ഷേപം തടയുവാനും നിലവിലെ മാലിന്യകൂമ്പാരം നീക്കം ചെയ്യുവാനും ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

error: Content is protected !!