പട്ടയം ഇല്ലാത്ത സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകണമെന്ന് വ്യാപാരി-വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി.
കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം ഉൾപ്പെടെ ഉള്ള പഞ്ചായത്തുകളിൽ, യു.എ.നമ്പർ ഉള്ള കടകളുടെ ലൈസൻസ് പുതുക്കുവാൻ ഗ്രാമപ്പഞ്ചായത്ത് അധികൃതർ തയ്യാറാവാത്തത് നീതിനിക്ഷേധവും പ്രതിഷേധാർഹവുമാണെന്ന് വ്യാപാരി-വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി.
പട്ടയമില്ലാത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പ്രവർത്തിച്ചിരുന്ന കടകൾക്ക് യു.എ. നമ്പർ നൽകി ലൈസൻസ് നൽകിയിരുന്നു. കെ. സ്മാർട്ട് വന്നതോടെ അതിനുള്ള സംവിധാനം ഇല്ലെന്ന ന്യായം പറഞ്ഞാണ് ചില പഞ്ചായത്തുകൾ ലൈസൻസ് നിക്ഷേധിക്കുന്നത്. ലോൺ പുതുക്കൽ, ഹെൽത്ത് ലൈസൻസ് ഉൾപ്പെടെ പല പ്രശ്നങ്ങൾ വ്യാപരികൾ നേരിടുന്നു.
വർഷങ്ങളായി കച്ചവടം ചെയ്യുന്നവരെ ലൈസൻസ് നൽകാതെ ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് അധികൃതരു ടെ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വ്യാപാരി സമിതി ഏരിയ കമ്മിറ്റി അറിയിച്ചു.
ഏരിയ പ്രസിഡൻ്റ് സി.വി. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ അനിൽ സുനിത, ഷൈൻകുമാർ, ഷാനവാസ്, ഹരീസ്, ബാവ, നജീവ്, നൗഫൽ എന്നിവർ പങ്കെടുത്തു.
