എരുമേലി സെൻറ് തോമസ് H S S ന് ഉജ്ജ്വല വിജയം.; 29 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് .
എരുമേലി : 2025 – 26 അധ്യയനവർഷത്തിലെ ഹയർസെക്കൻഡറി റിസൾട്ടിൽ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് ഉജ്ജ്വല വിജയം.. പരീക്ഷയെഴുതിയ 149 കുട്ടികളിൽ 143 പേരും ഉപരി പഠനത്തിന് അർഹത നേടി. 29 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കുകയുണ്ടായി. 12 കുട്ടികൾക്ക് ഒരു വിഷയത്തിനു മാത്രമാണ് എ പ്ലസ് നഷ്ടമായത്.
കൊമേഴ്സ് വിഭാഗത്തിന് 100% വിജയം നേടാനും സാധിച്ചു. അഭിമാനാർഹമായ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ റോയി സ്കറിയ സാറിനെയും വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെന്റിനെയും പിടിഎ കമ്മിറ്റി അഭിനന്ദിച്ചു.
