KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ ബസ് സർവീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്: ചിറക്കടവ് സ്വദേശി അധ്യാപകനെതിരേ കേസ്.

നെടുങ്കണ്ടം പഞ്ചായത്ത് യു.പി.സ്കൂളിലെ ബസ് സർവീസുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി പരാതി. എസ്. എം.സി. ചെയർപേഴ്‌സൻ്റ പരാതിയിൽ ബസ് നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്ന പൊൻകുന്നം  ചിറക്കടവ് സ്വദേശിയായി അധ്യാപകനെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു. ചിറക്കടവ് സ്വദേശി കെ. ആർ. ദീപേഷിനെതിരെയാണ് കേസെടുത്തത്. ബസിന്റെ അറ്റകുറ്റ പണികളുടെ പേരിലും
അവധി ദിവസങ്ങളിൽ ഡീസൽ അടിച്ച തായും, ഒരേ എൻട്രികൾ തന്നെ ആവർത്തിച്ച് എഴുതി ചെലവ് കൂട്ടിക്കാണിച്ചും ക്രമക്കേട് നടത്തിയതായാണ് ആരോപണം.

സ്കൂളിലെ നിലവിലുള്ള രണ്ട് ബസു കളുടെയും ഒരു ജീപ്പിൻ്റെയും നടത്തിപ്പ് എസ്.എം.സി-യും അധ്യാപകരും ചേർന്നാണ്  നിർവഹിച്ചുപോന്നിരുന്നത്. 2021 മുതൽ ഇതിൻ്റെ പൂർണ ചുമതല ആരോപണ വിധേയനായ ദീപേഷിനായിരുന്നു. കോവിഡിന് ശേഷമുള്ള 2022-23 കാലയളവിൽ ബസ് നടത്തിപ്പിൽനിന്ന് ഏക ദേശം 20 ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നു. എന്നിട്ടും സർവീസ് സാമ്പത്തിക പ്രതിസന്ധിയിലാവുകയും നടത്തിപ്പ് ബുദ്ധിമുട്ടിലാകുകയും ചെയ്തതോടെയാണ് വരവ് ചിലവ് കണക്കുകളെക്കുറിച്ച് ആക്ഷേപം ഉയർന്നത്.  കണക്കുകൾ വിശദമായി പരിശോധിക്കുന്നതിനായി ഹെഡ്‌മാസ്റ്റർ അധ്യാപകരുടെ പരിശോധനാ കമ്മിറ്റി രൂപവത്കരിച്ചു. എന്നാൽ വ്യക്തമായ ബില്ലുകൾ ഹാജരാക്കാതിരുന്നതിനാൽ കമ്മിറ്റിക്ക് പരിശോധന നടത്താൻ സാധിച്ചില്ല.

പ്രതിസന്ധി രൂക്ഷമായതോടെ ഹെഡ്‌മാസ്റ്ററും അധ്യാപകരും ചേർന്ന് രണ്ട് ലക്ഷത്തോളം രൂപ സ്വന്തം നിലയിൽ പിരിച്ചാണ് ബസ് സർവീസ് മുന്നോട്ട് കൊണ്ടുപോയത്. ഇതിനിടെ ആരോപണ വിധേയൻ ചുമതലയൊഴിയുകയും ആറ്  അധ്യാപകരടങ്ങുന്ന പുതിയ ബസ് കമ്മിറ്റി നിലവിൽ വരികയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.

error: Content is protected !!