KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പിണറായി വിജയനെതിരായ കേന്ദ്ര ഏജൻസികളുടെ ഇ. ഡി. വേട്ടയിൽ പ്രതിഷേധം.

കാഞ്ഞിരപ്പള്ളി : സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ചുകൊണ്ട് ഇ ഡി വേട്ടയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടന്നു.

പ്രകടനത്തിനു ശേഷം കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ചേർന്ന യോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി എസ് കൃഷ്ണകുമാർ ,വിപി ഇസ്മായിൽ, പി എസ് സുരേന്ദ്രൻ, വി എൻ രാജേഷ്, എം ജി രാജു എന്നിവർ സംസാരിച്ചു.

മുണ്ടക്കയം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം ചേർന്ന യോഗം ഏരിയാ കമ്മിറ്റിയംഗം സി വി അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. പി കെ പ്രദീപ്, റജീനാ റഫീഖ്, കെ എൻ സോമരാജൻ, റിനോഷ് രാജേഷ്, ലിനു പി ജോൺ, പി ആർ സുരേഷ്, പി ആർ അനുപമ, സുനിൽകുമാർ, ബെന്നി നെയ്യുർ എന്നിവർ സംസാരിച്ചു.

error: Content is protected !!