KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനുമോദനവും പഠനോപകരണ വിതരണവും നടത്തി.

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 22, എസ്.എസ്. എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു, വാർഡ് മെമ്പർ മഞ്ജു മാത്യുവിന്റ നേതൃത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് നടത്തിയത് .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല ഉദ്ഘാടനം നിർവഹിച്ചു, എ കെജെഎം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ആഗസ്റ്റിൻ പീടികമലയിൽ മുഖ്യപ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് അംഗം സജിൻ വട്ടപ്പള്ളി ആശംസകൾ അറിയിച്ചു സംസാരിച്ചു, സിഡിഎസ് ഭാരവാഹികൾ, ആശാവർക്കർമാർ, കുടുംബശ്രീ ഭാരവാഹികൾ മറ്റു പൊതുപ്രവർത്തകർ, തുടങ്ങിയവർ സുഖോദയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളിൽ പങ്കാളികളായി.

error: Content is protected !!