KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കപ്പാട് മേഖലയിൽ എച്ച് 1 എൻ 1 ; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്

കാഞ്ഞിരപ്പള്ളി: എച്ച്1 എൻ1 സ്ഥിരീകരിച്ചതിനെത്തുടർന്ന് കപ്പാട് മേഖലയിൽ പ്രതിരോ ധപ്രവർത്തനങ്ങളുമായി ആ രോഗ്യവകുപ്പ്
കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് എച്ച്1 എൻ1സ്വകാര്യ ആശുപ്രതിയിലെ പരിശോധനയിൽ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് റിയിച്ചു.

പകർവ്യാധി വ്യാപന നിരോധന പ്രോട്ടോക്കോൾ പ്രകാരമായിരുന്നു മരണാനന്തര ചടങ്ങുകൾ നടത്തിയത്.
രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിലുള്ളവരുടെയും വീട്ടുകാരുടെയും അടക്കം 22 പേരുടെ വിവരങ്ങളെടുത്ത് രോഗലക്ഷണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.

സമ്പർക്കപ്പട്ടികയിലുള്ളവരിലാക്കാർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന ആരോഗ്യവകുപ്പ് അധകൃതർ അറിയിച്ചു.രോഗ ലക്ഷണങ്ങളുള്ളവർ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഗുളിക നൽകുമെന്ന് അധികൃതർ അറിയിച്ചു.
രോഗലക്ഷണം സ്ഥിരീകരിച്ച സ്ഥലത്തെ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ വിടുകളിലെത്തി ആരോഗ്യപ്രവർത്തകർ വിവരശേഖരണം നടത്തി.

error: Content is protected !!